AlappuzhaLatest NewsKeralaNattuvarthaNews

പേ​ർ​ഷ്യ​ൻ പൂ​ച്ച​ക​ളെ മോ​ഷ്​​ടി​ച്ചു : ര​ണ്ടു​പേ​ർ പിടിയിൽ

1,20,000 രൂ​പ വി​ല വ​രു​ന്ന പൂച്ചകളെയാണ് പ്രതികൾ മോഷ്ടിച്ചത്

ആ​ല​പ്പു​ഴ: പേ​ർ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട പൂ​ച്ച​ക​ളെ മോ​ഷ്​​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പിടിയിൽ. കു​റ​വ​ൻ​തോ​ട് മ​നാ​ഫ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മ​നാ​ഫ് (20), വ​ണ്ടാ​നം ചി​ല്ലാ​മ​ഠം അ​മീ​ൻ (22) എ​ന്നി​വ​രാണ് പൊലീസ് പിടിയിലായത്. സൗ​ത്ത്​ പൊ​ലീ​സാ​ണ് ഇവരെ​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

1,20,000 രൂ​പ വി​ല വ​രു​ന്ന പൂച്ചകളെയാണ് പ്രതികൾ മോഷ്ടിച്ചത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സി​നാ​സ്​​പ​​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി വാ​ർ​ഡി​ൽ സ​ലീ​മിന്റെ വീ​ട്ടി​ൽ​ നി​ന്ന്​ ര​ണ്ട്​ പൂ​ച്ച​ക​ളെ​യാ​ണ്​ പ്രതികൾ മോ​ഷ്​​ടി​ച്ച​ത്.

Read Also : വ്യാജരേഖ നിര്‍മിച്ച് സ്ഥലം തട്ടിയെടുത്തു : ആധാരമെഴുത്തുകാരന്‍ പിടിയിൽ

ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്.​എ​ച്ച്.​ഒ അ​രു​ൺ​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​സ​ന്ദേ​ശ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button