തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. രാത്രി എട്ടരയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാൻ അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ ആരംഭിക്കും.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്കായി അടുത്ത ദിവസങ്ങളിൽ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്പിൾ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.
Post Your Comments