Latest NewsNewsIndia

ബംഗാളിൽ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസഹായം വേണം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മമത

കൊൽക്കത്ത : സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടിക്കാഴ്ച നടത്താനൊരുങ്ങിപശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതിന്റെ ഭാഗമായി മമതാ ബാനർജി നാളെ ഡൽഹിയിലെത്തും. . വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനാണ് മമത ഡൽഹിയിൽ എത്തുന്നത്.

കൂടുതൽ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി പ്രധാനമന്ത്രിയിൽ നിന്നും മമത പിന്തുണ തേടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പ്രധാനമന്ത്രിയും മമതയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Read Also  :  ഇവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണ്

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഒരാഴ്ച ബാക്കിനിൽക്കേയാണ് മമത പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈയിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറിയപ്പോഴാണ് മമത അവസാനമായി പ്രധാനമന്ത്രിയെ കണ്ടത്. ഇതിന് പിന്നാലെ സോണിയാ ഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button