തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്നും അനുപമ ചോദിക്കുന്നു. ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.
ജൂൺ 30ന് ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു ലൈസൻസ് കാലാവധി. അതായത് അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് കൈമാറുമ്പോൾ ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു.
Read Also : താരൻ ഒരിക്കലും പൂർണ്ണമായും മാറില്ല, ശരിയായ ചികിത്സ നേടുക, അകറ്റി നിർത്താം അത്രതന്നെ
ഈ കേസിൽ ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. എന്നാൽ, ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്.അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
Post Your Comments