NattuvarthaLatest NewsKeralaMenNewsIndiaWomenFashionBeauty & StyleFood & CookeryLife Style

താരൻ ഒരിക്കലും പൂർണ്ണമായും മാറില്ല, ശരിയായ ചികിത്സ നേടുക, അകറ്റി നിർത്താം അത്രതന്നെ

നമ്മളെല്ലാവരും നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് താരൻ. ഇതിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും മരുന്ന് വിൽപ്പനകളും നടക്കുന്നുണ്ട്. ഇത് കഴിച്ചാൽ താരൻ മാറും അത് തേച്ചാൽ താരൻ മാറും എന്നൊക്കെ പറയുമെങ്കിലും ഏതൊരു മരുന്നും തുടർച്ചയായി ഉപയോഗിക്കാതെ താരനെ അകറ്റി നിർത്താൻ കഴിയില്ല.

Also Read:കറാച്ചിയിൽ തീപിടുത്തം: നൂറ് കണക്കിന് കുടിലുകൾ കത്തി നശിച്ചു

ഈ പ്രശ്നം തലയിൽ തന്നെ എപ്പോഴും തുടരും എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു. താരൻ നിങ്ങളുടെ കൺപീലികളേയും പുരികങ്ങളെയും വരെ ബാധിക്കും. പൂർണ്ണമായും ഭേദമാകാത്ത ഒന്നാണ് താരൻ, അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ മാത്രമാണ് ഇതിനു പരിഹാരം.

നിങ്ങളുടെ തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. തലയോട്ടിയിലെ ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒരു സ്വാഭാവിക ഫിസിയോളജിക്കൽ പ്രക്രിയയും ഓരോ വ്യക്തിയുടെയും കേശകാല ചക്രത്തിന്റെ ഭാഗവുമാണ്. എന്നാൽ തലയോട്ടിയിലെ മൃത ചർമ്മ കോശങ്ങൾ അമിതമാകുന്നത് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും വർദ്ധിപ്പിക്കുന്നു. തല ഒന്നു വാരുമ്പേൾ തന്നെ വെളുത്ത അടരുകൾ പ്രത്യക്ഷപ്പെടുന്നതും തലയോട്ടിയിൽ അമിതമായി എണ്ണമയം അനുഭവപ്പെടുന്നതും താരൻ്റെ സൂചനകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button