ശ്രീനഗർ: മരണകിടക്കയിലും രാജ്യത്തെ മാത്രം സ്നേഹിച്ച സൈനികന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി വനിതാ സൈനിക ഓഫീസർ പദവിയിലെത്തി ഭാര്യ. 2018 വരെ അഞ്ചും എട്ടും വയസുള്ള മക്കളുടെ അമ്മയായും സൈനികന്റെ ഭാര്യയുമായി ഒതുങ്ങി കഴിയുകയായിരുന്നു ഡെറാഡൂൺ സ്വദേശിനിയായ ജ്യോതി. തീവ്രമായ പരിശ്രമങ്ങൾക്ക് ശേഷം 32-ാമത്തെ വയസിലാണ് ജ്യോതി ചെന്നൈയില്‍ നടന്ന ഓഫീസേഴ്സ് പാസിങ് ഔട്ട് പരേഡിൽ ഇന്ത്യന്‍ കരസേനയുടെ ഭാഗമായത് .
2018ല്‍ കശ്മീരിൽ നടന്ന സൈനിക നടപടിക്കിടെ ജ്യോതിയുടെ ഭര്‍ത്താവ് നായിക് ദീപക് നൈവാള്‍ ഭീകരരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. തന്റെ മരണ ശേഷം ഭാര്യ രാജ്യത്തെ സേവിക്കണമെന്ന് മാത്രമായിരുന്നു ദീപക് മരണകിടക്കയിൽ വച്ച് ആവശ്യപ്പെട്ടത്. ഭർത്താവിന് നൽകിയ വാക്കുപാലിക്കാനാണ് കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ ജ്യോതി സൈനിക ഓഫീസർ പദവിയിലേക്ക് എത്തിയത്.
വൻ കാർ മോഷണ സംഘം പിടിയിൽ: കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള 21 കാറുകൾ
മൂന്നുതലമുറകളായി സൈനിക സേവനം ചെയ്യുന്ന നൈവാള്‍ കുടുംബത്തിലെ ആദ്യ വനിതാ സൈനിക ഓഫീസറാണ് ജ്യോതി. മൂന്നുതവണ പ്രയാസമേറിയ എഴുത്തുപരീക്ഷയിലും കഠിനമായ കായിക പരീക്ഷയിലും പരാജയപ്പെട്ടെങ്കിലും നാലാം തവണ ജ്യോതി വിജയം കണ്ടെത്തുകയായിരുന്നു.
Post Your Comments