കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇൻറര്‍പോള്‍ സഹായത്തോടെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍ അലിയാണ് (26) പിടിയിലായത്.
2018-ല്‍ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ 35കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പീഡനത്തിന് ശേഷം യുവതിയുടെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപയും മോഷ്ടിച്ചാണ് യുവാവ് സ്ഥലംവിട്ടത്.
Read Also : ദേശീയപാതയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടം : ബൈക്ക് യാത്രക്കാരൻ ടയറിനടിയിൽ പെട്ട് മരിച്ചു
ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവാവ് ഗള്‍ഫിലേക്ക് കടന്നിരുന്നു. തുടർന്ന് ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യു.എ.ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ മുഖാന്തരമാണ് ഇൻറര്‍പോളിനെ സമീപിച്ചത്. ഹോസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ വിനയന്‍ എന്നിവര്‍ പ്രതിയെ സി.ബി.ഐ-യിൽ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments