KeralaNattuvarthaNews

പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജോലി സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന

കുളക്കട : ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ പൂവറ്റൂര്‍ സ്വദേശി രഞ്ചിത്തിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Read Also : വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് മുങ്ങി : പ്രതി പിടിയിൽ

രഞ്ചിത്തായിരുന്നു വര്‍ഷങ്ങളായി പഞ്ചായത്തിലെ ഡ്രൈവർ. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button