ഇസ്ലാമാബാദ് : കോവിഡ് കാലത്ത് നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിന് അനുമതി നൽകി പാകിസ്ഥാൻ ഭരണകൂടം. രാജ്യത്തിന്റെ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്നുവെന്ന പേരിലാണ് ടിക് ടോക് വീഡിയോകളുടെ സേവനം പാകിസ്ഥാനിൽ നിരോധിച്ചത്.
ടിക് ടോക്കിനുള്ള അനുമതി പുനസ്ഥാപിക്കുകയാണ്. രാജ്യത്തിന്റെ നിയമങ്ങൾക്കും സംസ്‌കാരത്തിനും വിരുദ്ധമായ വീഡിയോകൾ നിരന്തരം പ്രചരിപ്പിച്ചതിനാലാണ് നിരോധനം കൊണ്ടുവന്നത്. പാകിസ്ഥാന്റെ പൊതുനിയമങ്ങളെ മാനിക്കാത്തവരെ കർശന നിയമപരിധിയിൽപെടുത്തി ശിക്ഷിക്കുമെന്ന മുന്നറിയിപ്പും പാകിസ്ഥാൻ സാംസ്‌കാരിക വകുപ്പ് നൽകി.
Read Also : കാട്ടാനയുടെ ആക്രമണം : വിദ്യാർഥിനിക്ക് പരിക്ക്
നിരവധി യുവതി യുവാക്കൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകൾ പാകിസ്ഥാനിൽ വൈറലായിരുന്നു. ഇന്ത്യയിലെ നിരവധി വീഡിയോകൾക്കും വലിയ ആരാധകരാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്.
Post Your Comments