ErnakulamLatest NewsKeralaNattuvarthaNews

വീട്ടമ്മയെ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ആക്രിവ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

മൊയ്തീൻ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്നയാളാണ്

കോതമംഗലം: ആക്രിവ്യാപാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം കുമ്പശേരി മൊയ്തീന്റെ (62)മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം തിരുമേനിപ്പടിക്കടുത്ത് നെടുമലത്തണ്ട് വിജനമായ റോഡിൽ റബർ തോട്ടത്തിന് സമീപം കണ്ടെത്തിയത്.

മൊയ്തീൻ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്നയാളാണ്. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്തുണ്ടായിരുന്നു. അയിരൂർപ്പാടം സ്വദേശിനി ആമിനയെ പാടത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊയ്തീനെ രണ്ടു മാസം മുമ്പ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്വർണാഭരണം കവർച്ച ചെയ്യാനായി ആമിനയെ കൊലപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആമിന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Read Also : ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി. മുഹമ്മദ് റിയാസ്, സി.ഐ. ശ്രീകുമാർ, എസ്.ഐമാരായ കരിം, അനിൽ, മാഹിൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനകൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഖദീജയാണ് മൊയ്തീന്റെ ഭാര്യ. മക്കൾ: സിദ്ദിഖ്, ഷമി, ഷമിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button