Latest NewsNewsInternational

മദ്യമൊഴുകുന്ന അരുവി: ഓടയില്‍ നിന്നെത്തുന്ന വെള്ളത്തിൽ ആൽക്കഹോൾ സാന്നിധ്യം1.2 ശതമാനം

ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്

ഹവായി : പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആൽക്കഹോൾ
സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. നദിയില്‍ 1.2 ശതമാനം ആല്‍ക്കഹോളാണ് കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ ആൽക്കഹോൾ കണ്ടന്റുള്ള വിഭാഗത്തിൽപ്പെട്ട ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ ഈ അരുവിയിലെ ജലത്തില്‍ ഉണ്ടെന്നാണ് ആരോഗ്യവിഭാഗത്തിൻറെ കണ്ടെത്തൽ.

ഇതുവഴി പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതാണ് ഹൈക്കിങ് നടത്തിയ വ്യക്തിക്ക് സംശയം ജനിപ്പിച്ചത്. ഉടന്‍ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുകയും അവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടാവാനുള്ള കാരണം വ്യക്തമായത്. ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോളാണ് അരുവിയിലെ ജലത്തെ മലിനമാക്കിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്.

Read Also  :  ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ

എന്നാല്‍, ഈ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പാരഡൈസ് ബീവറേജസ് പറയുന്നത്. എങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, എവിടെ നിന്നാണ് ആല്‍ക്കഹോള്‍ ചോര്‍ന്നുവരുന്നതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button