KannurLatest NewsKeralaNattuvarthaNews

തടവുകാരന്റെ എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നെ രണ്ടാനമ്മയും മകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

ഉ​ളി​ക്ക​ല്‍ തേ​ര്‍മ​ല​ക്ക​ടു​ത്ത വി​ദ്യാ​ർ​ഥി​യാണ് ക്രൂരമർദനത്തിനിരയായത്

ശ്രീ​ക​ണ്ഠ​പു​രം: ജ​യി​ലിൽ തടവിൽ കഴിയുന്നയാളുടെ എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നെ ര​ണ്ടാ​ന​മ്മ​യും അ​വ​രു​ടെ മ​ക​ളും ചേ​ര്‍ന്ന് മ​ര്‍ദി​ച്ച​താ​യി പ​രാ​തി. ഉ​ളി​ക്ക​ല്‍ തേ​ര്‍മ​ല​ക്ക​ടു​ത്ത വി​ദ്യാ​ർ​ഥി​യാണ് ക്രൂരമർദനത്തിനിരയായത്.

കുട്ടിയുടെ മു​ത്ത​ശ്ശി​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ഉ​ളി​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ കാ​ര്യാ​ട്ട് പൂ​ന്തോ​പ്പി​ല്‍ മ​ഞ്ജു​ഷ (40), ഇ​വ​രു​ടെ മ​ക​ൾ രേ​വ​തി (21) എ​ന്നി​വ​ര്‍ക്കെ​തി​രെ ഉ​ളി​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു : കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കുട്ടിയുടെ അ​മ്മ മ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് പി​താ​വ് രണ്ടാമത് വിവാഹം കഴിച്ചതാണ് മ​ഞ്ജു​ഷ​യെ. മ​ഞ്ജു​ഷ​യു​ടെ ആ​ദ്യ വിവാഹത്തി​ലെ മ​ക​ളാ​ണ് രേ​വ​തി. കുട്ടിയുടെ പി​താ​വ് ഒ​രു കേ​സി​ല്‍പെ​ട്ട് ജ​യി​ലി​ലാ​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ പീ​ഡ​നം തു​ട​ങ്ങി​യ​തെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button