കൊച്ചി: മോഡലുകളും സുഹൃത്തും അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടത്തിന് തൊട്ടുമുൻപ് ഇവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിക്കപ്പെട്ട നമ്പർ 18 ഹോട്ടൽ ജീവനക്കാരനായ സോബിനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന സോബിൻ, പാർട് ടൈം ആയാണ് നമ്പർ 18 ഹോട്ടലിൽ ജോലിചെയ്യുന്നത്. സംഭവദിവസം ദിവസം അവിടെ നടന്നത് നിശാപാർട്ടിയല്ലെന്നും ഹോട്ടലുടമയും അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കളും ഒത്തുചേരുക മാത്രമാണുണ്ടായതെന്നും മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ നൽകിയ അഭിമുഖത്തിൽ സോബിൻ വെളിപ്പെടുത്തി.
അൻസിയും സുഹൃത്തുക്കളും ഉണ്ടായിരുന്ന മേശയിൽ ഭക്ഷണം വിളമ്പിയത് താനാണെന്നും മദ്യവും ഫ്രഞ്ച് ഫ്രൈസും ഓർഡർ ചെയ്തതെങ്കിലും അൻസിയും അഞ്ജനയും മദ്യപിച്ചിരുന്നില്ലെന്നും സോബിൻ പറഞ്ഞു. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ മദ്യം കഴിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു. അൻസിയാണ് 1550 രൂപയുടെ ബിൽ ഗൂഗിൾപേ വഴി അടച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്നും ഡ്രൈവർക്ക് ആ വാഹനം നിയന്ത്രിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. രാവിലെ വരെ അവിടെ വിശ്രമിക്കാൻ ഷൈജുവും റോയിയും അവരോട് പറഞ്ഞുവെന്നും എന്നാൽ ഹോട്ടലിൽനിന്ന് പോകാനാണ് അവർ താത്പര്യപ്പെട്ടതെന്നും സോബിൻ പറഞ്ഞു.
ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്തു : 70കാരി കാമുകനെ അടച്ചു കൊന്നു
‘പിന്നീട് ഷൈജു അവരെ പിന്തുടർന്ന് പോവുകയും ചെയ്തു. ഒരുമണിക്കൂറിന് ശേഷം ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ റോയി ഫോൺ ചെയ്തപ്പോളാണ് അപകടവിവരം അറിയുന്നത്. കാർ അപകടത്തിൽപ്പെട്ടെന്നും അവിടെപ്പോയി സഹായിക്കണമെന്നുമാണ് റോയി ആവശ്യപ്പെട്ടത്. അന്നത്തെ പാർട്ടിയിൽ വി.ഐ.പി.കളാരും പങ്കെടുത്തിരുന്നില്ല. എല്ലാവരും റോയി വയലാട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോട്ടലിൽ വെച്ച് വാക്കുതർക്കമോ മറ്റുപ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.എക്സൈസ് നടപടി ഭയന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച ഹാർഡ് ഡിസ്ക് റോയി നശിപ്പിച്ചത്. സോബിൻ പറഞ്ഞു.
Post Your Comments