ലഖ്‌നൗ: റൊട്ടി ചുടുന്നതിനിടെ ഭക്ഷണത്തിൽ പലപ്രാവശ്യം തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഹോട്ടല്‍ അടച്ചതായും പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് പിടിയിലായതെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഭക്ഷണത്തില്‍ തുപ്പുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയില്‍ ജാമ്യമില്ലാ കുറ്റം ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാർ.
Post Your Comments