ഹൈദരാബാദ്: റീമേക്ക് ചിത്രങ്ങളുടെ പേരിൽ തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മറ്റുള്ള ഭാഷകളിൽ നിന്നുള്ള വിജയ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നായിരുന്നു ആരാധകരുടെ പ്രധാന ആവശ്യം. എന്നാൽ, ഇപ്പോൾ റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിരഞ്ജീവി. പുതിയ ചിത്രമായ ‘ഭോലാ ശങ്കറി’ന്റെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘പലരും റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. ശക്തമായ കഥയും ഉള്ളടക്കവുമുളളതുകൊണ്ടാണ് പല ചിത്രങ്ങളും തെലുങ്ക് ജനതയുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. അതിൽ എന്താണ് തെറ്റ്‍?. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായതോടെ വ്യത്യസ്തഭാഷ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. പിന്നെ എന്തിനാണ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ വേതാളം ഒടിടിയിൽ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം. ഭോലാ ശങ്കർ എന്നെ പോലെ നിങ്ങൾക്കും ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ,’ ചിരഞ്ജീവി പറഞ്ഞു
2015ൽ പുറത്തിറങ്ങിയ ‘വേതാളം’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ‘ഭോലാ ശങ്കർ’. ചിരഞ്ജീവിക്കൊപ്പം തമന്ന ഭാട്ടിയ, കീർത്തി സുരേഷ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments