പെഷാവർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു (34) അടുത്തമാസം തിരിച്ചെത്തും. അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്ന് പാകിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) വെളിപ്പെടുത്തി. ഇന്ത്യയിലുള്ള മക്കളെ കാണാത്തതിനാൽ അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും നസറുല്ല വ്യക്തമാക്കി. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25ന് നസറുല്ലയെ വിവാഹം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അഞ്ജു നസറുല്ലയെ പരിചയപ്പെട്ടത്.
Post Your Comments