KozhikodeLatest NewsKeralaNattuvarthaNews

ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതിയുമായി ക്യാൻസർ രോ​ഗിയായ യുവതി

കോഴിക്കോട്: ക്യാൻസർ ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ് ധനേഷിനെതിരെ പോലീസിന് പരാതി നൽകിയത്. ചികിൽസക്കായി സോഷ്യൽ മീഡിയയിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭർത്താവ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും ചോദ്യം ചെയ്ത തന്നെ നിരന്തരം മർദ്ദിക്കുന്നതായുമാണ് ബിജ്മയുടെ പരാതി.

വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലിൽ ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് ഭർത്താവ് ധനേഷ് ചികിത്സ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയായിരുന്നു. ധനേഷിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് പോസ്റ്റിൽ നൽകിയിരുന്നത്. നിരവധിയാളുകൾ പോസ്റ്റ് ഷെയർ ചെയ്തതോടെ വലിയ തുക ചികിത്സാ സഹായമായി അക്കൗണ്ടിൽ എത്തി.

പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട സംഭവം: വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്

ബിജ്മയ്ക്ക് റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് തുക സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.ഇക്കാര്യം ചോദ്യം ചെയ്ത ബിജ്മയെ ധനേഷ് ക്രൂരമായി ഉപദ്രവിച്ചതായും ചികിത്സാ സഹായമായി കിട്ടിയ തുക ഉപയോഗിച്ച് ധനേഷിൻ്റെ അമ്മയുടെ പേരിൽ പുതിയ വീടു വാങ്ങിച്ചതായും ബിജ്മ പരാതിയിൽ പറയുന്നു.

തുടർ ചികിൽസകൾക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലായ ബിജ്മ ഗാർഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ച് വെള്ളയിൽ പോലീസിൽ പരാതി നൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button