Latest NewsNewsIndia

മകളെ കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമം, സ്വന്തം ഭർത്താവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ഉഷ റാണി: അമ്പരപ്പിക്കുന്ന കഥ

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളുടെ വക്കിൽ നിന്നും സ്വന്തം മകൾക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ കയറിവന്ന അമ്മയാണ് ഉഷ റാണി. 2010 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഉഷ റാണിയുടേത്. കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണ്. പക്ഷെ, സ്വന്തം മകളുടെ മാനം രക്ഷിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ ഉഷ റാണിയെ കോടതി ശിക്ഷിച്ചില്ല. കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്തായിരുന്നു കോടതി ഉഷയെ വെറുതെവിട്ടത്. ഉഷ റാണി എന്ന അമ്മയുടെ യഥാർത്ഥ കഥ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

18 ആമത്തെ വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒരുപാട് സ്വപ്നങ്ങളോട് കൂടി ഭർത്താവിന്റെ വീട്ടിലേക്ക് കയറിച്ചെന്ന ഉഷയ്ക്ക് പക്ഷെ, അനുഭവിക്കേണ്ടി വന്നത് കയ്പ്പേറിയ ജീവിതാനുഭവങ്ങളായിരുന്നു. മദ്യപാനിയായ ഭർത്താവ് ഉഷയെയും വീട്ടുകാരെയും പലകുറി സാമ്പത്തികമായി ചൂഷണം ചെയ്തു. പല ബിസിനസുകൾ ചെയ്യണമെന്ന് പറഞ്ഞ് ഭർത്താവ് ഉഷയുടെ മാതാപിതാക്കളിൽ നിന്നും വൻതുക വാങ്ങിയെടുത്തു. സാമ്പത്തിക ചൂഷണത്തിന് പിന്നാലെ, ശാരീരിക പീഡനവും ആരംഭിച്ചു. ഇതിനിടയിൽ, ഭർത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കുവേണ്ടി ഉഷയുടെ എംഫിൽ പാസായ സഹോദരനെ കല്യാണം ആലോചിക്കണമെന്ന ആവശ്യവുമായി ഭർത്താവിന്റെ വീട്ടുകാരെത്തി. ഉഷയുടെ വീട്ടുകാർ ഇതു നിരസിച്ചു. ഇതോടെ, ഭർതൃ വീട്ടുകാർ ഉഷയ്ക്കുനേരെയുള്ള മർദ്ദനം കടുപ്പിച്ചു.

Also Read:ശബരിമലയിൽ പോകേണ്ടത് വിശ്വാസികളാണ്: മന്ത്രിയുടെ നടപടി ഹൈന്ദവ നിന്ദയെന്ന് കെ. ബാബു

നാല് മക്കളെയോർത്ത് ഉഷ എല്ലാം സഹിച്ചു. മൂത്തമകളെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആൾക്കു വിവാഹം കഴിപ്പിച്ചുകൊടുക്കാൻ ശ്രമിച്ചതോടെ ഉഷ പ്രതികരിച്ചു തുടങ്ങി. വിവാഹത്തിനു തയാറാകാത്ത 14 വയസ്സുള്ള പെൺകുട്ടിയുടെ പഠിത്തം ഉഷയുടെ ഭർത്താവ് നിർത്തിച്ചു. സ്കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളുടെ വിദ്യാഭ്യാസം തുടരാനുള്ള വഴികളൊരുക്കി. ഇതറിഞ്ഞ ഭർതൃവീട്ടുകാർ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രണ്ട് വയസുകാരനായ മകനാണ് അമ്മ അനുഭവിക്കുന്ന ദുരിതങ്ങൾ പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് ഇടപെട്ട് ഉഷ സ്വന്തം വീട്ടിലേക്ക് മാറി. 2003 ലായിരുന്നു ഈ സംഭവം. വിവാഹബന്ധം വേർപ്പെടുത്താൻ ഉഷ ശ്രമം ആരംഭിച്ചു. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി.

ഉഷയ്‌ക്കെതിരെ അപകീർത്തിപരമായ പരാമര്ശങ്ങളായിരുന്നു ഇവർ നടത്തിയത്. ഉഷയുടെ ജീവിതമറിഞ്ഞ മധുര സർക്കാർ അവർക്ക് കൈത്താങ്ങായി എത്തി. അധികം വൈകാതെ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ വിഭാഗത്തിന്റെ ചുമതല ഉഷയ്ക്കു ലഭിച്ചു. ജോലി ചെയ്യുന്നതിനൊപ്പം ബിരുദം പൂർത്തിയാക്കാനും ഉഷ പരിശ്രമിച്ചു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ഇതിനിടെ വിവാഹമോചനം നേടി. ബിസിനസ് തകർന്ന് ആകെ അവശനിലയിലായ ഭർത്താവ് ഉഷയെ തേടിയെത്തി. അച്ഛൻ മാറിയെന്ന് കരുതിയ മക്കൾ അച്ഛനെ കൂടെ താമസിപ്പിക്കാൻ ഉഷയോട് ആവശ്യപ്പെട്ടു. മക്കളുടെ നിർബന്ധത്തിന് വഴങ്ങി ഉഷ അയാളെ വീട്ടിൽ താനാകാൻ അനുവദിച്ചു.

Also Read:ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു: സംസ്ഥാനത്ത് ഭീഷണിയില്ല, രണ്ട് ദിവസം കൂടി മഴ

എന്നാൽ, തന്റെ ബിസിനസ് സാമ്രാജ്യം തകരുകയും ഉഷ മെച്ചപ്പെട്ട രീതിയിൽ ജീവിതം ആരംഭിക്കുകയും ചെയ്തത് കണ്ടതോടെ പ്രതികാരം ചെയ്യാൻ വേണ്ടിയായിരുന്നു അയാൾ തിരിച്ചെത്തിയതെന്ന കാര്യം ആരും അറിഞ്ഞില്ല. ആരോഗ്യ നില വളരെ മോശമായ അയാളുടെ ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നു. വഴിവിട്ട ജീവിതം അയാളെ എയ്ഡ്സ് രോഗിയുമാക്കിയിരുന്നു. എന്നിട്ടും മക്കൾക്ക് വേണ്ടി ഉഷ അയാളെ നോക്കി. ഇതിനിടയിൽ വീട്ടിലെ ഭരണം ഏറ്റെടുക്കാൻ ഇയാൾ ശ്രമം നടത്തി. തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ ഉഷ ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. തിരിച്ചു വന്ന അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതു തടയാനെത്തിയ മകളെ വലിച്ചിഴച്ചുകൊണ്ട് അയാൾ മുറിയിൽ കയറി. അമ്മ വന്നില്ലെങ്കിൽ നീ മതി എന്നു പറഞ്ഞായിരുന്നു ആക്രമണം

മകളുടെ മാനം നഷ്ടപ്പെടാതിരിക്കാനായി ഉഷയ്ക്ക് ഒടുവിൽ സ്വന്തം ഭർത്താവ് ആയിരുന്ന മനുഷ്യനെ കൊല്ലേണ്ടി വന്നു. മകന്റെ ക്രിക്കറ്റ് ബാറ്റുമായി ഉഷ മുറിയുടെ ജനൽച്ചില്ലു പൊട്ടിച്ച് അകത്തുകയറി. മകളുടെ വസ്ത്രങ്ങളഴിക്കാൻ ശ്രമിക്കുന്ന അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. അനക്കം നിലയ്ക്കും വരെ തല്ലി. ഉടൻ വൈകാതെ ഉഷ പോലീസിൽ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്ത കോടതി ഉഷയെ ശിക്ഷിച്ചില്ല. ഇതിനു ശേഷം ബിരുദാനന്ത ബിരുദം പൂർത്തിയാക്കിയ ഉഷ ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്നത്താല്‍ ബാങ്കില്‍ ജോലിനേടി. നാലു മക്കളെയും പഠിപ്പിച്ച് വളർത്തിയ ഉഷയുടെ ജീവിതം പല സ്ത്രീകളും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button