NattuvarthaLatest NewsKeralaNewsIndia

ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണ്: വി എൻ വാസവൻ

തിരുവനന്തപുരം: ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്ന് മന്ത്രി വി എൻ വാസവൻ. ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്നും അടിച്ചമർത്തലുകൾക്കോ ഭീഷണികൾക്കോ കയ്യാമങ്ങൾക്കോ കൽ തുറങ്കുകൾക്കോ നിറതോക്കുകൾക്കോ പ്രലോഭനങ്ങൾക്കോ കീഴ്പെടുത്താനാകാത്ത വർഗ സമരത്തിന്റെ ഉജ്ജ്വല വിജയമാണിത് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read:പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ എനിക്ക് വിശ്വാസമില്ല: ഹരീഷ് വാസുദേവൻ

‘ജനകീയ സഹന സമരത്തിനു മുന്നിൽ ജന വിരുദ്ധ നയങ്ങൾ നടപ്പാക്കിയ സർക്കാർ മുട്ടുമടക്കിയിരിക്കുന്നു. എല്ലാ അക്രമമുറകളെയും പ്രതിസന്ധികളെയും അതിജീവിച്ച് സമര മുഖത്ത് ധീരമായി പൊരുതിയ കർഷക സഖാക്കൾക്കും സുഹൃത്തുക്കൾക്കും ഒരായിരം അഭിവാദ്യങ്ങൾ.

സമരത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികൾക്ക് ഈ കർഷക പോരാട്ടവും ചരിത്ര വിജയവും പാഠമാണ്. മറക്കാൻ പാടില്ലാത്ത പാഠം.
ഒരിക്കൽ കൂടി കർഷക സമര സഖാക്കൾക്കും സുഹൃത്തുക്കൾക്കും വിപ്ലവാഭിവാദ്യങ്ങൾ’, വി എൻ വാസവൻ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button