Latest NewsKeralaNews

പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ എനിക്ക് വിശ്വാസമില്ല: ഹരീഷ് വാസുദേവൻ

ശീതകാല സമ്മേളനത്തിൽ റദ്ദാക്കിയ വിജ്ഞാപനം ഇറങ്ങി കണ്ടിട്ട് പറയാം റദ്ദാക്കിന്ന്.

കൊച്ചി: രാജ്യത്തെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന്റെ പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ വിശ്വാസം ഇല്ലെന്നും കാർഷിക ബിൽ നിരോധിച്ച പ്രസ്‌താവന മാറ്റാൻ പ്രധാനമന്ത്രിക്കോ ആ പാർട്ടിക്കോ അധിക സമയം വേണ്ടെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Read Also: അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങള്‍: രാഹുല്‍ ഗാന്ധി

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സത്യം പറയാമല്ലോ, പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ എനിക്ക് വിശ്വാസമില്ല. ഈ വാക്ക് മാറാനും U turn എടുക്കാനും അങ്ങേർക്കോ ആ പാർട്ടിക്കോ അധികം സമയം വേണ്ട. ജനാധിപത്യത്തോട്, ജനങ്ങളോട് തികഞ്ഞ പുച്ഛമാണാ ചങ്ങായിക്ക്.

RBI യ്ക്ക് മേലുള്ള 70 വർഷത്തെ വിശ്വാസം നശിപ്പിച്ച ചങ്ങായിയാണ്.
ശീതകാല സമ്മേളനത്തിൽ റദ്ദാക്കിയ വിജ്ഞാപനം ഇറങ്ങി കണ്ടിട്ട് പറയാം റദ്ദാക്കി ന്ന്. എന്നാൽ മാത്രമേ വിശ്വസിക്കൂ. അല്ലെങ്കിൽ വെറും പൊളിറ്റിക്കൽ ഡ്രാമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button