Latest NewsNewsIndia

തമിഴ്‌നാട്ടില്‍ ശക്തമായ മഴ: വീട് തകര്‍ന്ന് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ വീട് തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Read Also : വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: പ്രതിപക്ഷ നേതാവ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലും ആന്ധ്രയിലും മഴ ശക്തമാകാന്‍ കാരണം. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ഇരുസംസ്ഥാനങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുംദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button