തിരുവനന്തപുരം: കളിയിക്കാവിള വഴിമുക്ക് ദേശീയപാത പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചു. 17.4 കിലോ മീറ്റര്‍ ദൂരത്തെ റോഡ് പരിപാലനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചതായി ദേശീയ പാത അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.
Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
ഈ മേഖലയിലെ ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി തുക അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുമരാമത്ത് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ദേശീയപാത പരിപാലനത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് തുക അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചത്.
കളിയാക്കാവിള വഴിമുക്ക് ദേശീയപാതയുടെ പരിപാലനത്തിനായി പണം അനുവദിക്കണമെന്ന് കെ ആന്‍സലന്‍ എംഎല്‍എ നിയമസഭയില്‍ അറിയിച്ചപ്പോള്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു.
Post Your Comments