Latest NewsFootballNewsSports

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം

ദില്ലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് ഇന്ന് തുടക്കം. രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെ മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളുടെയും വേദി ഗോവയാണ്. പുതിയ പരിശീലകനും ആകെ മാറിയ സ്ക്വാഡുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയെങ്കിലും ആരാധകർക്ക് സന്തോഷം നൽകാനാകും എന്ന പ്രതീക്ഷയിലാകും ഇറങ്ങുന്നത്.

നാലു വിദേശ താരങ്ങൾ മാത്രമെ ഇത്തവണ ഒരേ സമയം ഒരു ടീമിന് കളത്തിൽ ഇറക്കാനാകു എന്നത് കൊണ്ട് തന്നെ ഐഎസ്എൽ ഇത്തവണ പല പ്രവചനങ്ങളും തെറ്റിച്ചേക്കാം. അവസാന സീസണിൽ അവസാനത്തു നിന്ന് രണ്ടാമത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്ഥാനം എങ്കിലും ഇത്തവണ അർഹിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇത്തവണ ഉള്ള മുഴുവൻ വിദേശ താരങ്ങളും പുതുമുഖങ്ങളാണ്.

Read Also:- ഈ ശീലങ്ങളൊക്കെ ശരീരത്തിന്റെ മെറ്റബോളിസം ഇല്ലാതാക്കും..!!

ഐഎസ്എല്ലിൽ ഇത്തവണയും കപ്പും ഷീൽഡുമുണ്ട്. പ്രാഥമിക ഘട്ടത്തിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിനാണ് ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ്. ഇവർക്ക് ഏഷ്യയിലെ മുൻനിര ക്ലബ് പോരാട്ടമായ എഎഫ്സി ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കളിക്കാം. ഐഎസ്എൽ ഫൈനലിൽ ജേതാക്കളാകുന്ന ടീമിനു വൻകരയിലെ രണ്ടാം നിര ക്ലബ് പോരാട്ടമായ എഎഫ്സി കപ്പിന്റെ യോഗ്യതാറൗണ്ട് കളിക്കാം. ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സി തന്നെയാണ് കഴിഞ്ഞ വട്ടം ഐഎസ്എൽ ജേതാക്കളായതും.

shortlink

Post Your Comments


Back to top button