ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന അറുപതോളം കെട്ടിടങ്ങളടങ്ങിയ ഗ്രാമം പണികഴിപ്പിച്ചെന്ന വിവിധ മാധ്യമ റിപ്പോര്‍റ്റുകളുടെ സത്യാവസ്ഥ പുറത്ത്. ‘യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്കു (എല്‍.എ.സി) വടക്ക് ചൈനീസ് പ്രദേശത്താണ് വീടുകൾ നിർമ്മിക്കുന്നത്’ എന്നാണ് ഇതേപ്പറ്റി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം. പതിറ്റാണ്ടുകളോളം ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തടക്കം ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ പ്രദേശം അനധികൃതമായി കൈവശം വച്ചിരിക്കുന്നതോ അന്യായമായ ചൈനീസ് വാദങ്ങളോ അംഗീകരിച്ചിട്ടില്ലെന്നും അന്നു വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
1959 മുതല്‍ ചൈന അനധികൃതമായി പിടിച്ചടക്കിയ പ്രദേശമാണ് ഇതെന്നു സൈനികോദ്യോഗസ്‌ഥര്‍ പിന്നീടു വിശദീകരിച്ചു. ലോങ്‌ജു സംഭവം എന്ന സൈനിക നടപടിയിലൂടെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു താഴ്‌വരയില്‍ ചൈന കൈവശപ്പെടുത്തിയ ഭൂമിയാണ് ഇത്. അസം റൈഫിള്‍സിന്റെ പോസ്‌റ്റ് തകര്‍ത്തായിരുന്നു അന്നു ചൈനയുടെ അധിനിവേശം. എന്നാൽ ഈ പ്രദേശത്ത് 2019-നു ശേഷമാണു കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നു ഉപഗ്രഹചിത്രങ്ങള്‍ സഹിതമാണ് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട്.
അരുണാചലില്‍ ചൈന വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കഴിഞ്ഞ ജനുവരിയിലെ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ഏതാനും ദിവസം മുമ്പ് യു.എസ്. പ്രതിരോധ വകുപ്പായ പെന്റഗണ്‍ സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് അന്ന് ചൈന പിടിച്ചടക്കിയ പ്രദേശത്ത് തന്നെയാണ്. എങ്കിലും ഇപ്പോൾ മോദി സർക്കാരും സൈന്യവും ശക്തമായ തിരിച്ചടിയാണ് ചൈനക്ക് നൽകുന്നത്. അതുകൊണ്ടു തന്നെയാണ് അന്ന് പിടിച്ചെടുത്ത പ്രദേശത്തു ചൈന നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതും.
അന്ന് പിടിച്ചെടുത്ത പ്രദേശത്തിന് 93 കി.മീ. അകലെ ഷി-യോമി ജില്ലയിലാണു പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. രാജ്യാന്തര അതിര്‍ത്തിക്ക് ആറു കി.മീ. ഉള്ളിലും എല്‍.എ.സിക്ക് അപ്പുറത്തുമായ ഈ പ്രദേശത്തിനു മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. പുതുതായി നിര്‍മിച്ച കെട്ടിടങ്ങളില്‍ ആള്‍ത്താമസമുണ്ടോ എന്നു വ്യക്‌തമല്ല.
പുതുതായി ശ്രദ്ധയില്‍പ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയടക്കം സര്‍ക്കാരിലെ ആരും പ്രതികരിച്ചിട്ടില്ല. മാക്‌സര്‍ ടെക്‌നോളജീസ്, പ്ലാനറ്റ് ലാബ്‌സ് എന്നീ ഏജന്‍സികളുടെ ഉപഗ്രഹചിത്രങ്ങളാണു റിപ്പോര്‍ട്ടിന്റെ ഭാഗമായി എന്‍.ഡി.ടി.വി. പുറത്തുവിട്ടത്.
ഒരു ഡസനോളം കെട്ടിടങ്ങളാണു നിര്‍മിച്ചിരിക്കുന്നത്. ചൈനീസ് അവകാശവാദത്തിന്റെ അടയാളമെന്നോണം അതിലൊന്നിനു മുകളില്‍ ചൈനയുടെ കൂറ്റന്‍ പതാക സ്‌ഥാപിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഏതാനും മാസം മുമ്പ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനടുത്തുള്ള മേഖലയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സന്ദര്‍ശനവും നടത്തി.രാജ്യാന്തര അതിര്‍ത്തിയായി ഇന്ത്യ രേഖപ്പെടുത്തിയ പ്രദേശത്തിന് ഇപ്പുറമാണെങ്കിലും ചൈന പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണു നിര്‍മാണമെന്നു പ്രതിരോധ രംഗത്തെ വിദഗ്‌ധരും ചൂണ്ടിക്കാട്ടി.
Post Your Comments