ThiruvananthapuramLatest NewsKeralaNews

മരുന്ന് വില്പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കും: ഇന്‍സുലിന് 25 ശതമാനം വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി

ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും സപ്ലൈകോ വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: മരുന്ന് വില്പന കാര്യക്ഷമമാക്കാനായി സപ്ലൈകോ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇന്‍സുലിന് 25 ശതമാനം വില കുറയ്ക്കുന്നതിനൊപ്പം മറ്റ് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് നടപടികള്‍ ലഘൂകരിച്ചതോടെ കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ധിച്ചെന്നും വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമായെന്നും മന്ത്രി പറഞ്ഞു.

Read Also : ആന്ധ്രയില്‍ പെരുമഴ: വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതായി, മൂന്ന് മരണം

സാധനങ്ങള്‍ക്ക് വില കുറച്ചാണ് സപ്ലൈകോ വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും സപ്ലൈകോ വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി വില വര്‍ധന പരിഹരിക്കാന്‍ വിവിധ ഏജന്‍സികള്‍ വഴി വിപണിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സപ്ലൈകോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്ന കമ്പനികളുടെ ഉല്പന്ന സാമ്പിളുകള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കുന്നുണ്ടെന്നും എല്ലാ ജില്ലകളിലെയും ഡിപ്പോകളിലും ഗോഡൗണുകളിലും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button