KeralaLatest NewsNews

ദേവസ്വം മന്ത്രി ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പ് പറയണം : പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്

പത്തനംതിട്ട : ശബരിമല ദർശന വിവാദത്തിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്. ഭക്തർ പുണ്യ പ്രസാദമായി കരുതുന്ന തീർത്ഥത്തെ അവഹേളിച്ച ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയും സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരനും ആവശ്യപ്പെട്ടു.

ശബരിമലയിലെത്തിയ കെ. രാധാകൃഷ്ണൻ ഭഗവാനെ തൊഴാതെയും തീർത്ഥ ജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് മന്ത്രി ശബരിമലയിൽ എത്തിയത്. പിന്നാലെ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

Read Also  :  ക്ലാറ്റ് പരീക്ഷ അടുത്ത വര്‍ഷം മേയിലും ഡിസംബറിലും നടത്തും

പുതിയ മേൽശാന്തിയുടെ അവരോധിക്കൽ ചടങ്ങ് നടന്ന ദീർഘ സമയം മന്ത്രിയും അനുയായികളും ക്ഷേത്ര സന്നിധിയിലുണ്ടായിരുന്നു. എന്നിട്ടും വിഗ്രഹത്തെ തൊഴാൻ പോലും മന്ത്രി തയ്യാറായില്ലെന്ന വിമർശനമാണ് ഉയരുന്നത്. തീർത്ഥ ജലം കൈകളിൽ പുരട്ടി ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button