ThiruvananthapuramKeralaLatest NewsNews

വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ശബരിമലയിലെ തീര്‍ത്ഥജലം കുടിച്ചില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവിശ്വാസിയായ ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ദൈവത്തില്‍ വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

Read Also : ക്ലാറ്റ് പരീക്ഷ അടുത്ത വര്‍ഷം മേയിലും ഡിസംബറിലും നടത്തും

അതേസമയം വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി രംഗത്തെത്തിയിരുന്നു. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഒരു ചായ പോലും തനിക്ക് വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. താന്‍ കക്കുന്നില്ലെന്നും അതുകൊണ്ട് ദൈവത്തെ പോലും പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തനിക്ക് തന്റെ വിശ്വാസമുണ്ടെന്നും അതുകൊണ്ട് ആരുടെയും വിശ്വാസം മോശമാണെന്ന് പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകുമെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button