AlappuzhaKeralaNattuvarthaLatest NewsNews

കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്: മരിക്കും മുന്‍പ് ചിത്രീകരിച്ച വിഡിയോ പുറത്ത്

ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാണ് അദിതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതിയിരുന്നത്

ആലപ്പുഴ: കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്‍റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്തിന് പിന്നാലെ മരിക്കുന്നതിനു മുന്‍പ് യുവതി കരഞ്ഞുകൊണ്ട് ചിത്രീകരിച്ച വിഡിയോയും യുവതിയുടെ കുടുംബം പുറത്തുവിട്ടു.

ഈ മാസം ആദ്യമാണ് ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തത്. രണ്ടു മാസങ്ങൾക്ക് മുന്‍പ് അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യന്‍ നമ്പൂതിരിയും ഭര്‍ത്താവിന്‍റെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാണ് അദിതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതിയിരുന്നത്.

ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ‍: കേരളം കസ്റ്റഡിയില്‍ വാങ്ങി

എന്നാൽ പിന്നീട് അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്‍റെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണെന്ന് അദിതി കത്തിൽ വ്യക്തമാക്കി. കോവിഡ് ബാധിതനായി ഭര്‍ത്താവ് മരിച്ചതിന് കാരണം ഭര്‍ത്താവിന്‍റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്നും യുവതി കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button