KeralaLatest NewsNewsIndia

കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി

ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സർക്കാർ കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. കർഷക സമരം വിജയത്തിലേക്ക് എന്ന് വ്യക്തമാക്കിയ ബിന്ദു അമ്മിണി സർക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ച് കർഷക സമരം അവസാനിപ്പിക്കില്ലെന്ന് വെളിപ്പെടുത്തി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.

‘കർഷക സമരം വിജയത്തിലേക്ക്. മൂന്ന് കർഷക വിരുദ്ധ നിയനങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ചു കർഷക സമരം അവസാനിപ്പിക്കില്ല’, ബിന്ദു അമ്മിണി കുറിച്ചു. നേരത്തെ, ഐക്യ കിസാൻ മോർച്ചയുടെ ദേശീയ വക്താവ് രാകേഷ് ടിക്കായത്തും സമാന പ്രസ്താവന നടത്തിയിരുന്നു. ശരിയായ പാർലമെന്ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കുമെന്നും സമരം പിൻവലിക്കില്ലെന്നുമായിരുന്നു കിസാൻ മോർച്ച വ്യക്തമാക്കിയത്.

Also Read:പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ എനിക്ക് വിശ്വാസമില്ല: ഹരീഷ് വാസുദേവൻ

കർഷകപ്രസ്ഥാനം മൂന്ന് കരിനിയമങ്ങൾ റദ്ദാക്കുന്നതിനെതിരെ മാത്രമല്ല, എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും നിയമാനുസൃതമായ ഗ്യാരണ്ടിക്കും എല്ലാ കർഷകർക്കും ആദായകരമായ വിലയ്ക്കും വേണ്ടിയാണെന്നും ടിക്കായത്ത് പറഞ്ഞു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും മിനിമം പിന്തുണയ്‌ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ടിക്കായത്ത് പറഞ്ഞു.

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button