പെരുമ്പിലാവ്: കല്ലുംപുറത്ത് അടഞ്ഞു കിടന്ന വീട്ടിൽ കയറി മോഷണം. 15 പവനും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കല്ലുംപുറത്ത് അടിമനയില്ലത്ത് നാരായണൻ നമ്പൂതിരിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മനക്കുള്ളിലെ മുറിയിൽ അലമാരക്കുള്ളിലെ അറയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
സമീപത്തു തന്നെ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയത്. നാരായണൻ നമ്പൂതിരി സമീപത്തെ കുളത്തിൽ കുളിക്കാൻ പോകുന്ന സമയത്ത് മുന്നിലുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ആ സമയത്താകും മോഷ്ടാവ് വീടിനകത്തേക്ക് കയറിയതെന്ന് കരുതുന്നു.
Read Also : ട്യൂഷൻ ക്ലാസിൽ പോയ പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി
മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.
വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം കല്ലുംപുറത്ത് മൂന്ന് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രണ്ട് തവണ മോഷണം നടന്നത്.
Post Your Comments