റിയാദ്: രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവു ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ മനപ്പൂർവം വികലമാക്കുന്നതിനായി അവയെ വികൃതമാക്കുക, കീറുക, മറ്റു രീതിയിൽ കേടുപാടുകൾ വരുത്തുക തുടങ്ങിയ പ്രവർത്തികൾക്കെല്ലാം ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ അരിക്, വശങ്ങൾ എന്നിവ ചുരണ്ടി അവയെ കേടുവരുത്തുന്നതും, അവയുടെ തൂക്കം കുറയാനിടവരുന്ന പ്രവർത്തികൾ ചെയ്യുന്നതും ശിക്ഷാർഹമാണെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നത്.
Read Also: നേഴ്‌സിങ് ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി യുവതി: കാരണം അമ്പരപ്പിക്കുന്നത്
ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്യുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും മൂവായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. മറ്റു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ വികലമാക്കുന്നതും ഇതേ നിയമമനുസരിച്ച് സൗദിയിൽ ശിക്ഷാർഹമായ പ്രവർത്തിയാണ്. വ്യാജ കറൻസി നോട്ടുകൾ, വ്യാജ നാണയങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും, നിർമ്മിക്കുന്നതും സൗദി അറേബ്യയിൽ ഒരു ലക്ഷം റിയാൽ പിഴയും, 15 വർഷം വരെ നീണ്ട് നിൽക്കാവുന്ന കഠിന തടവും ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments