Latest NewsNewsInternationalGulfQatar

രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ: തൊഴിലവസരങ്ങളും വർധിക്കും

ദോഹ: രാജ്യാന്തര സന്ദർശകരുടെ എണ്ണം 2030 നകം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്താനാണ് സർക്കാരിന്റെ പദ്ധതി. ഈ മേഖലകളിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കാനും ഖത്തർ ലക്ഷ്യമിടുന്നു. ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇയുമായ അക്ബർ അൽ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രഥമ ഖത്തർ ട്രാവൽ മാർട്ടിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

ഖത്തറിനെ ലോകത്തിലെ മുൻനിര ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. മുൻനിര ടൂറിസം കേന്ദ്രമായി മാറാനുള്ള എല്ലാ ഘടകങ്ങളും നിലവിലുണ്ട്. കനത്ത വെല്ലുവിളികൾക്കിടയിലും സമീപ വർഷങ്ങളിലായി വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം മാറി. ഫിഫ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങളും ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ർ നി​യ​ന്ത്ര​ണം ​വി​ട്ട് മ​റിഞ്ഞു : മൂന്നുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button