ദുബായ്: എക്‌സ്‌പോ വേദിയിൽ വെച്ച് നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ വിപുലമായ സംവിധാനങ്ങൾ. ഇത്തരത്തിൽ ലഭിക്കുന്ന സാധാനങ്ങൾ തിരികെ ഏൽപ്പിക്കാനും പരാതിപ്പെടാനും 22 സ്ഥലങ്ങളാണ് എക്‌സ്‌പോ അധികൃതർ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്. ദുബായ് പൊലീസ് സ്റ്റേഷനിലും എക്‌സ്‌പോയിലെ സ്മാർട് പൊലീസ് സ്റ്റേഷനിലും പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.. ദുബായ് പോലീസ് ആപ്പിലും ഇതുസംബന്ധിച്ച പരാതി അറിയിക്കാം.
ഇതുവരെ 5891 സാധനങ്ങൾ ഉടമകളെ തിരികെ ഏൽപ്പിച്ചതായും അധികൃതർ പറഞ്ഞു. 14000 ദിർഹം അടങ്ങിയ പഴ്‌സ് ഉൾപ്പടെയാണിതെന്നും എക്‌സ്‌പോ അധികൃതർ പറഞ്ഞു. ഉടമകളെ തിരിച്ചറിയാൻ പ്രയാസമുള്ള സാധനങ്ങൾ ഭദ്രമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചിലപ്പോൾ സാധനങ്ങൾ തിരികെ നൽകാൻ ബന്ധപ്പെടുമ്പോഴാവും ഉടമ പോലും അറിയുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments