KozhikodeKeralaNattuvarthaLatest NewsNews

ആ​റു വ​യ​സു​കാ​രിയ്ക്ക് പീഡനം : വയോധികൻ പിടിയിൽ

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാണ് കേ​സി​നാ​സ്പ​ദമായ സം​ഭ​വം

നാ​ദാ​പു​രം: അന്യസംസ്ഥാന തൊഴിലാളികളുടെ ആറുവയുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ എ​ഴു​പ​തു​കാ​ര​ൻ അ​റ​സ്​​റ്റി​ൽ. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി കു​ണ്ട​ൻ​ചാ​ലി​ൽ ക​ണാ​ര​ൻ ആണ് അറസ്റ്റിലായത്. വ​ള​യം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാണ് കേ​സി​നാ​സ്പ​ദമായ സം​ഭ​വം. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​രി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ലെ ആ​റു വ​യ​സ്സു​കാ​രി​യാ​ണ് പീഡനത്തി​ന് ഇ​ര​യാ​യ​ത്.

Read Also : പ്രണയം നടിച്ച്‌ ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കി 16 കാരിയെ പീഡിപ്പിച്ചു : 21 കാരന്‍ പിടിയിൽ

കു​ട്ടി​യു​ടെ മാതാപിതാ​ക്ക​ൾ വ​ള​യം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയ്ക്കെതിരെ പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button