തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്. സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് തെളിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കേരളം സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുകയാണ്. സഞ്ജു 39 പന്തില്‍ 52 റണ്‍സ് നേടി സഞ്ജു പുറത്താകാതെ നിന്നു. സഞ്ജുവിന്റെ പ്രകടനമാണ് കേരളത്തെ ക്വാര്‍ട്ടറില്‍ എത്തിച്ചതെന്നും അദ്ദേഹം കുറിച്ചു.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.
ഐപിഎല്‍ 14ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം?.
Post Your Comments