
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മാറി വരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നടപ്പിലാക്കുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫിനിഷിംഗ് സ്‌കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഫിനിഷിംഗ് സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ തനത് ഗൃഹ നിര്‍മ്മാണ വാസ്തുവിദ്യാ ശൈലികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഇത്തരം പഠന കളരികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 2018 ലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചെന്നും പക്ഷെ, അവ നല്‍കിയ പാഠങ്ങള്‍ നാം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍, കൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, മലയോര പ്രദേശങ്ങളിലെ വീട് നിര്‍മ്മാണം എന്നിവയ്ക്ക് വേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പുതിയ ഭവന നയത്തില്‍ വ്യക്തമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments