KozhikodeKasargodKeralaNews

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ

മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പരാതിയുമായി പ്രിൻസിപ്പൽ

കോഴിക്കോട്: കേരളത്തിൽ വീണ്ടും റാഗിങ് വിവാദം. നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പരാതിയുമായി പ്രിൻസിപ്പൽ. ഇതിനെ തുടർന്ന് നാദാപുരം പൊലീസ് നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.

read also: ചാണകം കഴിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു: ‘ഡോക്ടര്‍’ വിവാദത്തിൽ

സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button