Latest NewsSaudi ArabiaNewsInternationalGulf

നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്‌സഗൺ വ്യവസായ സമുച്ചയം സ്ഥാപിക്കാനൊരുങ്ങി സൗദി

ജിദ്ദ: നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്‌സഗൺ വ്യവസായ സമുച്ചയം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. നിയോമിലെയും രാജ്യത്തിലെയും സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യത്തിനും ഓക്‌സഗൺ ഉത്തേജകമാകുമെന്നും വിഷൻ 2030 – ന് കീഴിലുള്ള തങ്ങളുടെ അഭിലാഷങ്ങൾ കൂടുതൽ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തങ്ങൾക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച്‌ മോഡലുകളുടേത് അസാധാരണ മരണം, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്: വിഡി സതീശൻ

ഭാവിയിൽ വ്യാവസായിക വികസനത്തോടുള്ള ലോകത്തിന്റെ സമീപനം പുനർനിർവചിക്കുന്നതിന് ഓക്‌സഗൺ സംഭാവന ചെയ്യുമെന്നും നിയോമിന് തൊഴിലവസരങ്ങളും വളർച്ചയും സൃഷ്ടിക്കുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയോമിന് വേണ്ടി ലോകത്തിലെ ആദ്യത്തെ സമ്പൂർണ സംയോജിത തുറമുഖവും സപ്ലൈ ചെയിൻ ഇക്കോസിസ്റ്റവും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖം , ലോജിസ്റ്റിക്‌സ് , റെയിൽ ഡെലിവറി സൗകര്യം എന്നിവ ഏകീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button