ചെന്നൈ : ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Read Also : സോഷ്യൽ മീഡിയയിലൂടെ പ്രണയം: മോഡലിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബാർ മനേജർക്കെതിരെ പരാതി
പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. ഇതിനിടെ ഡോഇവർ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments