മുംബൈ: രാജ്യത്ത് പ്രധാനമന്ത്രി കൊണ്ടുവന്ന നോട്ട് നിരോധനം ഫലം കണ്ടു. നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷം ഭവന വിപണിയിലെ പണമിടപാടുകളില്‍ വന്ന കുറവ് 75-80 ശതമാനം വരെയാണ്. 2016ന് മുമ്പ് കള്ളപ്പണം വെളുപ്പിക്കാന്‍ വീട് വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ അത് നിര്‍ത്തി. ഇത്തരക്കാര്‍ ഇപ്പോള്‍ അവ വാങ്ങുന്നത് അവര്‍ക്ക് സ്വന്തമായി വീട് വേണമെന്നതിനാലാണ്. കൂടാതെ, രാജ്യത്തെ ഭവന വില്‍പ്പന പുതിയ വിതരണത്തേക്കാള്‍ കൂടുതലാണെന്നും അനറോക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു.
നോട്ട് നിരോധനത്തിന് മുമ്പുള്ള കാലയളവില്‍ ഏഴ് പ്രമുഖ നഗരങ്ങളിലായി ഏകദേശം 16.15 ലക്ഷം ഭവന യൂണിറ്റുകള്‍ ആരംഭിച്ചു, അതില്‍ ഏകദേശം 11.78 ലക്ഷം യൂണിറ്റ് വില്‍പ്പനയുണ്ടായി. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷമുളള അഞ്ച് വര്‍ഷത്തിനിടയില്‍ വില്‍പ്പന ഏകദേശം 10.37 ലക്ഷം യൂണിറ്റുകള്‍ ആയി കുറഞ്ഞു.
നോട്ട് അസാധുവാക്കലിന് ശേഷം, ഇന്ത്യന്‍ ഭവന വില്‍പ്പന പുതിയ വിതരണത്തെ മറികടന്നതായി അനറോക്ക് റിസര്‍ച്ച് വെളിപ്പെടുത്തുന്നു. നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടായിരുന്നെങ്കിലും പിന്നീട് വിപണി അതില്‍ നിന്ന് കരകയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments