KozhikodeLatest NewsKeralaNattuvarthaNews

കാറും പിക്കപും കൂട്ടിയിടിച്ച് അപകടം : ഒരാൾ​ മരിച്ചു, അഞ്ചുപേർക്ക്​ പരിക്ക്

ചൊ​വ്വാ​ഴ്ച പുലർച്ചെ 5.30 ന് ​മൊ​ക​വൂ​ർ ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണ്​ അ​പ​ക​ടമുണ്ടായത്

എ​ല​ത്തൂ​ർ : പൂ​ളാ​ടി​ക്കു​ന്ന്​- മ​ലാ​പ്പ​റ​മ്പ്​ ദേ​ശീ​യ​പാ​ത​യി​ൽ മൊ​ക​വൂ​രി​ൽ വാഹനാപകടം. അപ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കുകയും അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേൽക്കുകയും ചെയ്തു. മാ​ങ്കാ​വി​ലെ ഷീ​ന സ്​​റ്റു​ഡി​യോ മു​ൻ ഉ​ട​മ പ​രേ​ത​നാ​യ വ​ള​യ​നാ​ട്​ വ​​ട്ടോ​ളി​പ​മ്പി​ൽ പെ​രുന്തൊ​ടി ദാ​മോ​ദ​രന്റെ മ​ക​ൻ ഷാ​ജി (50) ആ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ പി​ക്ക​പ്​ വാ​ൻ ഡ്രൈ​വ​ർ നി​ല​മ്പൂ​ർ സ്വ​ദേ​ശി അ​മീ​ർ (26), ഷാ​ജി​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ബേ​പ്പൂ​ർ അ​ര​യം​വീ​ട്ടി​ൽ സ​ബീ​ഷ് (39), മാ​ങ്കാ​വ് കൃ​ഷ്ണാ​ല​യ​ത്തി​ൽ കി​ഷ​ൻ (20), അ​ര​ക്കി​ണ​ർ ബി.​പി. ഹൗ​സി​ൽ നൗ​ഷാ​ദ് (52), പ​ന്തീ​ര​ങ്കാ​വ് തെ​ക്കേ​ല​ക​ത്തി​ൽ സു​നീ​ർ (48) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി : ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൊ​വ്വാ​ഴ്ച പുലർച്ചെ 5.30 ന് ​മൊ​ക​വൂ​ർ ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണ്​ അ​പ​ക​ടമുണ്ടായത്. ഷാ​ജി​യും സു​ഹൃ​ത്തു​ക്ക​ളും​ കാ​സ​ർ​​ഗോഡ് നിന്നും​​ ജോ​ലി ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. എ​ട​വ​ണ്ണ​പാ​റ​യി​ൽ​ നി​ന്ന്​ ഫ​ർ​ണി​ച്ച​റു​മാ​യി വ​ട​ക​ര​ക്കു പോ​കു​ക​യാ​യി​രു​ന്നു വാ​നുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്. ​​

അപകടമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എ​ല​ത്തൂ​ർ പൊ​ലീ​സും ഫ​യ​ർ​യൂണി​റ്റും ര​ണ്ട്​ ആം​ബു​ല​ൻ​സു​ക​ളി​ലാ​യി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ​യാ​ണ് ഷാ​ജി മ​രി​ച്ച​ത്. വ​ന്ദ​നയാണ്​ ഷാ​ജി​യു​ടെ ഭാ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഷ്നി കൃ​ഷ്ണ​കു​മാ​ർ (ദു​ബായ്), പ​രേ​ത​നാ​യ അ​ഭി​ലാ​ഷ്. സം​സ്​​കാ​രം ബു​ധ​നാ​ഴ്​​ച 11ന്​ ​മാ​ങ്കാ​വ്​ ശ്​​മ​ശാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button