ഡൽഹി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡൽഹിയിലെ മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയ്ക്ക്. പുതിയ നയപ്രകാരം 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ കണ്ടിഷൻ ചെയ്തതും സിസിടിവി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാൻഡുകൾ ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകൾ അടക്കം 850 എണ്ണം ഓപ്പൺ ടെണ്ടർ വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകി. നഗരത്തിലെ 32 സോണുകളിൽ ഇത്തരത്തിൽ പുതിയ മദ്യശാലകൾ ആരംഭിച്ചു. റസ്റ്റോറന്റുകളിൽ മദ്യം കുപ്പികളിൽ നിറച്ച് വിൽപന നടത്താനും പുതിയ എക്‌സൈസ് നയത്തിൽ അനുമതിയുണ്ട്. റസ്റ്റോറന്റുകളിൽ മദ്യം ഗ്ലാസുകളിലോ ഫുൾ ബോട്ടിലുകളിലോ നൽകുമെന്നും മദ്യം പുറത്ത് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ലൈസൻസിയുടെ പൂർണ്ണ ഉത്തരവാദിത്തമാണെന്നും നയത്തിൽ വ്യക്തമാക്കുന്നു.
Post Your Comments