Latest NewsNewsIndia

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. പോംബായ് മേഖലയിൽ മൂന്ന് ഭീകരരെയും ഗോപാൽപോറയിൽ ഒരാളെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.

ഗോപാൽ പോറയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിക്കുകയും തുടർന്ന് പരിശോധനയ്‌ക്കെത്തുകയുമായിരുന്നു. തിരച്ചിലിനൊടുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പോലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിടുന്നത്. പോംബായ് മേഖലയിലും തിരച്ചിലിനെത്തിയ സേനയുമായി ഭീകരർ ഏറ്റുമുട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button