ThiruvananthapuramKeralaNattuvarthaLatest NewsNews

മോഹന്‍ലാല്‍ അന്നത് ചെയ്തിരുന്നെങ്കില്‍ ചരിത്രമാകുമായിരുന്നു, പിന്മാറിയത് നിര്‍ബന്ധപൂര്‍വ്വം: ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന മാജിക് ഷോ ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആ പ്രോഗ്രാമില്‍ നിന്നും താനാണ് ആദ്യം പിന്മാറിയതെന്നും നിര്‍ബന്ധപൂര്‍വ്വമുള്ള പിന്‍മാറ്റമായിരുന്നു അതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. എന്തെങ്കിലും അപകടം പറ്റിയാല്‍ ജനങ്ങള്‍ മുഴുവന്‍ അപകടത്തിലാകും എന്ന് മുഖ്യമന്ത്രി തന്നെ വിളിച്ച് പറഞ്ഞതായും അദ്ദേഹം ഒരു സ്വകാര്യ വാർത്താ ചാനലിലെ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ലാലേട്ടന്‍ അന്ന് ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിലായിരുന്നു. അപ്പോള്‍ ലാലേട്ടനെ വിളിച്ച്‌ ഇങ്ങനൊരു വിഷയം ഉണ്ടായിരുന്നുവെന്നും നമ്മള്‍ പിന്മാറിയെ മതിയാവൂ എന്നും പറഞ്ഞു. നിങ്ങള്‍ ആദ്യം പ്രഖ്യാപിക്കൂവെന്നും ശേഷം ഞാന്‍ അറിയിക്കാം എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അത് പ്രകാരം ഞാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ലാലേട്ടന്‍ പിന്മാറുകയായിരുന്നു. സത്യത്തില്‍ അന്ന് പിന്മാറാന്‍ നിര്‍ബന്ധിക്കപ്പെട്ടതായിരുന്നു. മോഹന്‍ലാലിനെപോലെ ഒരു സൂപ്പര്‍ സ്റ്റാര്‍, അന്നത് നടന്നിരുന്നെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു. അതിനുള്ള എല്ലാ പഴുതകളും ഞങ്ങള്‍ അടച്ചിരുന്നു’. ഗോപിനാഥ് മുതുകാട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button