Latest NewsKeralaNews

പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ ഇനിയില്ല: ഗോപിനാഥ് മുതുകാട് മാജിക് നിർത്തുന്നു

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്

കൊച്ചി : നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗോപിനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയില്ലെന്നും ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

Read Also  :  യുപിയിൽ അഖിലേഷിന് കാലിടറുന്നു: നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക്

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അത്തരത്തിലുള്ളവരെ പഠിപ്പിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പാരാലിമ്പിക്‌സ് അടക്കമുള്ളവയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും പരിശ്രമിക്കുകയാണ്. തന്റെ വലിയ സ്വപ്‌നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സർവകലാശാല
സ്ഥാപിക്കണമെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button