NewsIndia

ദുര്‍മന്ത്രവാദം ഇല്ലെന്ന് അവകാശപ്പെടുമ്പോഴും ദുര്‍മന്ത്രവാദത്തിന്റെ കെണിയില്‍ കുടുങ്ങി ഒരു ഗ്രാമം

ഇന്ത്യയില്‍ ഈ നൂറ്റാണ്ടിലും ദുര്‍മന്ത്രവാദവും നരബലിയും ഇല്ലെന്ന് അവകാശപ്പെടുമ്പോഴും ദുര്‍മന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടിവിടെ അതാണ് മയോങ് ഗ്രാമം. അസമിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 

മന്ത്രവാദത്തെ ആട്ടിയകറ്റേണ്ട ഈ കാലഘട്ടത്തിലും മന്ത്രവാദത്തിനും അത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്ന കാഴ്ചയാണ് മയോങ്ങിലുള്ളത്.

മയോങ്ങ് എന്ന പേരു പോലും ഗ്രാമത്തിന് ലഭിച്ചത് മായ എന്ന വാക്കില്‍ നിന്നാണ്. ഈ ഗ്രാമത്തിലുള്ളവര്‍ നടത്തുന്ന ഉത്സവത്തിന്റെ പേരാണ് മയോങ് പോബിതോര എന്നത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ഉത്സവത്തില്‍ കറുത്ത ശക്തികളെ കൂട്ടുപിടിച്ച് കൂടുതല്‍ മന്ത്രവാദ ശക്തികള്‍ നേടിയെടുക്കാനാണ് ഓരോ മന്ത്രവാദിയും ശ്രമിക്കുന്നത്.

ദുര്‍മന്ത്രവാദം പഠിയ്ക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. നൂറിലധികം മന്ത്രവാദികളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്. എല്ലാവരും ചെയ്യുന്നതാകട്ടെ ദുര്‍മന്ത്രവാദങ്ങളും.

രോഗം വന്നാല്‍ ഈ ഗ്രാനത്തിലുള്ളവര്‍ ആശ്രയിക്കുന്നത് ഡോക്ടറെയല്ല മന്ത്രവാദികളെയാണ് എന്നതാണ് സത്യം.

ദുര്‍മന്ത്രവാദത്തിന്റെ സ്മാരകം എന്ന നിലയ്ക്ക് ഇവിടെ തന്നെ ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. തലയോട്ടികളും എല്ലിന്‍കഷ്ണങ്ങളും അസ്ഥികൂടങ്ങളും ഈ മ്യൂസിയത്തെ ഭയപ്പെടുത്തുന്നതാക്കി മാറ്റുന്നു.

ആളുകളെ അപ്രത്യക്ഷരാക്കാനും ആടിനെ പട്ടിയാക്കാനും പൂച്ചയാക്കാനും വരെ മന്ത്രവാദം കൊണ്ട് കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. ഇവരുടെ അടുത്ത് ജനാധിപത്യവും, രാഷ്ട്രീയക്കാരും തോറ്റോടി എന്നതാണ് ഏറെ രസകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button