KeralaLatest NewsNews

‘ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ വേദന’: ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുദ്ധത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖം തുറന്ന് കാണിച്ച് ഗോപിനാഥ് മുതുകാട്. അധികാരത്തിനായി കോടികള്‍ കത്തിച്ചാമ്പലാക്കുമ്പോള്‍ എരിയുന്നത് പാവപ്പെട്ടവന്റെ വയറാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു കുട്ടി സന്തോഷത്തോടെയും, അതിലേറെ കണ്ണ് നിറഞ്ഞും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്ക് വച്ചുകൊണ്ടാണ് ഗോപിനാഥ് മുതുകാട് പോസ്റ്റ് ഇട്ടിരിക്കുന്നത്.

Read Also :  യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: മാസ്‌ക് ഒഴിവാക്കുന്നു

കുറിപ്പിന്റെ പൂർണരൂപം :

യുദ്ധം അവസാനിക്കുമ്പോൾ ആരും വിജയിക്കുന്നില്ല. പാവം ജനങ്ങൾ പിന്നെയും പിന്നെയും തോൽക്കുകയാണ്. പട്ടിണിക്കാർ പരമ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. അധികാരത്തിനായി കോടാനുകോടികൾ കത്തിച്ചാമ്പലാക്കുമ്പോൾ എരിയുന്നത് പാവപ്പെട്ടവന്റെ വയറാണ്. കോവിഡ് കാലം തകർത്തെറിഞ്ഞ ഈ ലോകത്ത് ഈ യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. വിശന്നിരിക്കുന്ന കുഞ്ഞിന്റെ ഒരുനേരത്തെ ഭക്ഷണത്തിനോടുള്ള ആർത്തി ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. വിശപ്പെന്തെന്നുപോലുമറിയാത്ത ഭരണാധികാരികളുടെ അധികാരത്തിനായുള്ള ആർത്തി ഏറ്റവും മാരകമായ രോഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button