UAELatest NewsNewsInternationalGulf

ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്

ദുബായ്: ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. ദുബായ് എക്‌സ്‌പോ വേദിയിൽ വെച്ചാണ് ഇരുവരും ചമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. യുഎഇയും ഫിലിപ്പൈൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

Read Also: കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി, വിശ്വാസികൾക്കായി സർക്കാർ ചെയ്യുന്നതാണ് നോക്കേണ്ടത്: രാധാകൃഷ്ണൻ

കൂട്ടായ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും എക്സ്പോയുടെ പങ്കിനെ കുറിച്ചുള്ള കാര്യങ്ങളും ഇരുവരും സംസാരിച്ചു. അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. പ്രാദേശിക അന്തർദേശീയ വിഷയങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

Read Also: ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്ക്: വി എൻ വാസവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button