തിരുവനന്തപുരം: ശബരിമല ദർശനവിവാദത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷൻ രംഗത്ത്. കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതിയാണെന്നും ദൈവത്തിന്‍റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പുകയോ മേൽശാന്തി നൽകിയ തീർത്ഥം കുടിക്കാക്കുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നത്.
അതേസമയം, സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ല എന്നും വിമർശകർ ചൂണ്ടികാട്ടുന്നു. ഇതോടെയാണ് മന്ത്രി കെ രാധാകൃഷൻ വിശദീകരണവുമായി രംഗത്ത് വന്നത്. വിമർശകർ പരിശോധിക്കേണ്ടത് ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണെന്നും മന്ത്രി അറിയിച്ചു തീർത്ഥാടകരെ എല്ലാ കാലത്തും നിയന്ത്രിക്കണമെന്ന് സർക്കാറിന് ഉദ്ദേശമില്ലെന്നും കോവിഡും മഴയും കാരണമാണ് താൽക്കാലിക നിയന്ത്രണം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments