COVID 19Latest NewsNewsInternational

‘കൊവിഡ് പിടിതരില്ല?‘ ലോകത്ത് ഇന്ന് പടർന്നു പിടിക്കുന്നത് കൊവിഡ് ഡെൽറ്റ വകഭേദം; വാക്സിൻ സ്വീകരിച്ചവരും വൈറസ് വാഹകർ

ഡൽഹി: ലോകത്ത് ഇന്ന് വ്യാപകമായി പടർന്നു പിടിക്കുന്നത് കൊവിഡിന്റെ ഡൽറ്റ വകഭേദമെന്ന് പഠന റിപ്പോർട്ട്. മാരകമായ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് സാധിക്കുന്നുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കൊവിഡിന്റെ മറ്റ് രൂപാന്തരങ്ങളേക്കാൾ ഡൽറ്റ വകഭേദമാണ് ഏറ്റവും കൂടുതൽ വ്യാപന ശേഷിയുള്ളതെന്ന് അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു.

Also Read:ഈജിപ്തിൽ വീണ്ടും കരിന്തേൾ ആക്രമണം: 3 പേർ മരിച്ചു; അഞ്ഞൂറോളം പേർക്ക് പരിക്ക്

ഡെൽറ്റ വകഭേദം വന്നവരുടെ നാസാസ്രവത്തിൽ ആയിരത്തി ഇരുന്നൂറ് മടങ്ങ് വ്യാപനശേഷിയുള്ള വൈറസുകളാണ് ഉണ്ടാവുക. വാക്സിൻ സ്വീകരിച്ചവരിൽ ഈ വൈറസുകൾ വാക്സിൻ സ്വീകരിക്കാത്തവരിൽ ഉള്ള അതേ അളവിൽ നിലനിൽക്കും. അതായത് ഇവരിൽ മരണ നിരക്കും രോഗത്തിന്റെ കാഠിന്യവും കുറവായിരിക്കും എങ്കിലും വൈറസ് വ്യാപന ശേഷി വാക്സിൻ എടുക്കാത്തവർക്ക് സമാനമായിരിക്കും.

എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ ദീർഘകാലം വൈറസ് വാഹകരായി നിലനിൽക്കുമ്പോൾ വാക്സിൻ സ്വീകരിച്ചവരിൽ അതിവേഗം വൈറസ് നിർവീര്യമാകുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കൊവിഡിന്റെ മറ്റെല്ലാ വകഭേദങ്ങളും ഏറെക്കുറെ ഇല്ലാതായെന്നും എന്നാൽ ഡെൽറ്റ വകഭേദം വ്യാപകമായി നിലനിൽക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് ഡെൽറ്റ വകഭേദത്തെ മെരുക്കാൻ പുതിയ തരം വാക്സിൻ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button